Tags :Arnab controversies
ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്. ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം [&Read More
ന്യൂസ്ലോണ്‍ഡ്രിയും ദി ന്യൂസ്മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്ന കല അര്‍ണബ് ഗോസ്വാമി പെട്ടെന്ന് തിരിച്ചുപിടിച്ചത് ന്യൂസ്റൂമുകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലികള്‍ ഇതിനെ ദീര്‍ഘകാലമായി കാത്തിരുന്ന ‘പഴയ ഫോമിലേക്കുള്ള മടങ്ങിവരവാ’യി വാഴ്ത്തുമ്പോള്‍, വിമര്‍ശകര്‍ ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരയുകയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് മാറിയത്? അര്‍ണബ് ഗോസ്വാമിയുടെ പ്രവര്‍ത്തനരീതി അറിയാവുന്ന ഒരു ഡസനോളം ആളുകളുമായി ഞങ്ങള്‍ സംസാരിച്ചു, മിക്കവരും ഒരുപോലെ ആശയക്കുഴപ്പത്തിലായിരുന്നു. [&Read More
മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുടെ മകന്റെ ആഡംബര വിവാഹത്തെ അശ്ലീലവും വെറുപ്പുളവാക്കുന്നതുമായ ധൂർത്ത് എന്ന് വിശേഷിപ്പിച്ചാണ് റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അർണബ് ആഞ്ഞടിച്ചത്. ഇൻഡോർ എം.എൽ.എ ഗോലു ശുക്ലയുടെ മകന്റെ വിവാഹ ആഘോഷമാണ് വിവാദത്തിന് തിരിതെളിച്ചത്. ഖജ്‌റാന ക്ഷേത്രത്തിന് സമീപം നടന്ന വിവാഹത്തിൽ വെറും 10 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിന് മാത്രം 70 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതിനെ രൂക്ഷമായി വിമർശിച്ച അർണബ്, [&Read More
ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി കേന്ദ്ര സര്‍ക്കാരിനും വ്യവസായി ഗൗതം അദാനിക്കുമെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. ആരവല്ലി മലനിരകളുടെ നാശവും രാജ്യത്തെ വായു മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് അര്‍ണാബ് റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചകളിലൂടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുപ്രീം കോടതിയെയും കടന്നാക്രമിച്ചത്. അദാനിക്കെതിരെ പരോക്ഷ വിമര്‍ശനം: 1.3 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ആരവല്ലി മലനിരകള്‍ വന്‍കിട ബിസിനസുകാര്‍ ലാഭത്തിന് വേണ്ടി തകര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ [&Read More