അട്ടപ്പാടിയിൽ ഇരട്ടക്കൊല: ചാക്കിലെ എഴുത്തു കേന്ദ്രീകരിച്ച് അന്വേഷണം; ഒരു ചാക്കിൽ യുവതിയുടെ മൃതദേഹം,
അട്ടപ്പാടി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് യുവതിയുടേയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളോടൊപ്പം ഒരു യുവതിയേയും കുഞ്ഞിനേയും പ്രദേശത്ത് കണ്ടിരുന്നതായും, പിന്നീട് ഇവരെ കാണാതായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം ഇവരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. ഈ ചാക്കുകളിലെ എഴുത്തുകളിൽ നിന്നാണ് പൊലീസിന് [&Read More