02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Auto Rickshaw Accident

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ഒഴുകിപ്പോയി;  മാവിൻകൊമ്പിൽ പിടിച്ച് ഡ്രൈവർ രക്ഷപ്പെട്ടു

കോഴിക്കോട്: കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഡ്രൈവറായ കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് അപകടം. കോൺക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ, മാമ്പുഴയിൽ നിന്ന് വെള്ളമെത്തുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയെ തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയതും കൈവരികൾ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്. ഒഴുക്കിൽപ്പെട്ട ജോഷി സമീപത്തെ മാവിൻകൊമ്പിൽ പിടിച്ച് കയറിയാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. [&Read More