ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിന് കത്തയച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ സർവീസുകൾ വലിയ പ്രതിസന്ധിയിലാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. ഇന്ധനവില വർധനവ് മൂലം വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 40 ശതമാനത്തിന്റെ വർധനയാണുണ്ടായത്. സർക്കാർ അടിയന്തരമായി ഇടപെടാത്ത പക്ഷം കമ്പനികൾ അടച്ചുപൂട്ടേണ്ടതോ പ്രവർത്തനം ഭാഗികമായി നിർത്തേണ്ടതോ ആയ സാഹചര്യം വരുമെന്നും കത്തിൽ പറയുന്നു. ആഭ്യന്തര, രാജ്യാന്തര [&Read More
Tags :Aviation Sector
’പരിഷ്കാരങ്ങളുടെ പേരിൽ ജനങ്ങളെ വലയ്ക്കരുത്; നിയമങ്ങൾ അവർക്ക് ഭാരമാകരുത്’-ഇൻഡിഗോ പ്രതിസന്ധിക്കിടെ കർശന നിർദേശവുമായി
ന്യൂഡൽഹി: പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ അത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ എൻഡിഎ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ രാജ്യത്തെ വിമാന സർവീസുകളെ താളംതെറ്റിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്. ”പരിഷ്കാരങ്ങളുടെ പേരിൽ പൗരന്മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ ഉണ്ടാകരുത്. നിയമങ്ങൾ ജനങ്ങൾക്ക് ഭാരമാവുകയല്ല, മറിച്ച് അവരുടെ ജീവിതം എളുപ്പമാക്കുന്നതാകണം,”പ്രധാനമന്ത്രി പറഞ്ഞതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു [&Read More