ലഖ്‌നൗ: രാജ്യത്തെമ്പാടുമുള്ള ഭക്തർ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രത്തിലേക്ക് സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനയിലും കാണിക്കയിലും വൻ ക്രമക്കേട് നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കേസിൽ പുതിയ വെളിപ്പെടുത്തലുകൾ(Read More
Tags :Ayodhya scam
ഡൽഹി: അയോധ്യ കേസിലെ പ്രതി നിർമ്മിക്കുന്ന പുതിയ വീട് ഇടിച്ച് കളഞ്ഞേക്കും. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി അയോധ്യക്കേസിലെ പ്രതി ലവ് കുശ് മിശ്രക്ക് നോട്ടീസ് നൽകി. ഒരു കോടി രൂപയാണ് വീടിന്റെ നിർമ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. അയോധ്യക്ഷേത്രത്തിൽ ജോലി കിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയായിരുന്നു. അതേസമയം, ചമ്പത് റായിക്കെതിരെ അയോധ്യ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി. മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റി ഗോപാൽ റാവു എന്നിവർക്കെതിരെയും [&Read More
അയോധ്യ: രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ കടുത്ത നിലപാടുമായി ഫൈസാബാദ് ബാര്‍ അസോസിയേഷന്‍. കേസില്‍ പ്രതികളായവര്‍ക്കു വേണ്ടി ഹാജരാകില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. ബാര്‍ അസോസിയേഷനിലെ ഏതെങ്കിലും അംഗങ്ങള്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ജനറല്‍ ബോഡി മീറ്റിങ്ങില്‍ തീരുമാനമെടുത്തു. പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. കുറ്റാരോപിതരായ ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ അയോധ്യ വിട്ടുപോകണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. [&Read More
‘ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല, എന്താണ് തിടുക്കം?’; അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ
ന്യൂഡൽഹി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വേനൽ അവധിക്ക് ശേഷമേ കേസ് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. എന്താണ് തിടുക്കം?” എന്ന് കോടതി ചോദിച്ചു. അഭിഭാഷകരായ അജയ് കുമാർ റായിയും ദിനേശ് കുമാർ യാദവുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ശ്രീരാം ജന്മഭൂമി [&Read More
‘മോഷണം നിരീക്ഷിക്കാനാണോ യോഗി അയോധ്യയിൽ റെക്കോർഡ് സന്ദർശനം നടത്തിയത്?’ യോഗി ആദിത്യനാഥിനെതിരെ ചോദ്യങ്ങളുമായി
അസംഗഢ്: രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം കൊഴുക്കുന്നതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തുടർച്ചയായ അയോധ്യ സന്ദർശനങ്ങളെ ചോദ്യം ചെയ്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോഷണങ്ങൾ നിരീക്ഷിക്കാനാണോ മുഖ്യമന്ത്രി ക്ഷേത്ര സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചതെന്ന് അദ്ദേഹം ചോദിച്ചു. “സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായി എസ്.ഐ.ടി റിപ്പോർട്ട് തന്നെ സൂചിപ്പിക്കുന്നു. തുടർച്ചയായ മോഷണം നിരീക്ഷിക്കാൻ വേണ്ടി മാത്രമാണോ മുഖ്യമന്ത്രി അയോധ്യ സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചത്?. ഇത്രയധികം സന്ദർശനങ്ങൾ നടത്തിയിട്ടും, ക്ഷേത്ര സമുച്ചയത്തിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം [&Read More
‘സംഭാവനാ കള്ളന്മാർ, രാമന്റെ പേരിൽ അധികാരത്തിൽ കയറിയവരെ രാമൻതന്നെ പുറത്താക്കും’; അയോധ്യ തട്ടിപ്പിൽ
ലഖ്‌നൗ: ബിജെപി അധികാരത്തിൽ വന്നത് ഭഗവാൻ രാമന്റെ പേര് ഉപയോഗിച്ചാണെന്നും എന്നാൽ, ഭഗവാൻതന്നെ അവരെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻതോതിലുള്ള ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണങ്ങൾക്ക് പിന്നാലെ അയോധ്യ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തർ ഭഗവാന് സമർപ്പിച്ച വിലപിടിപ്പുള്ള വജ്രങ്ങളും രത്നങ്ങളും സ്വർണ്ണ പാദുകങ്ങളും മാലകളും വരെ മോഷ്ടിക്കപ്പെട്ടതായി കെജ്‌രിവാൾ ആരോപിച്ചു. ഏകദേശം 200 കോടി രൂപ പണമായും 200 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിൽനിന്ന് [&Read More
‘കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല; ശ്രീരാമ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്’-രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ യോഗി
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും വഴിപാട് പണവും തട്ടിയെടുത്തെന്ന വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിലൂടെ സത്യം പൂർണമായും പുറത്തുവരുമെന്നും അഴിമതി നടത്തിയവർ ആരായാലും അവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും യോഗി വ്യക്തമാക്കി. അയോധ്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ആവശ്യപ്രകാരമാണ് സർക്കാർ മൂന്നംഗ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് യോഗി ആദിത്യനാഥ് [&Read More