29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bankipur Election

Main story

‘ഉപതെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു, തിരിച്ചടി പാർട്ടി വിശദമായി പരിശോധിക്കും’ -ബിജെപി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബീഹാറിലെ ബങ്കിപൂർ, മധ്യപ്രദേശിലെ ദതിയ എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് ശേഷം പാർട്ടി കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും എക്സിലൂടെ നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗുജറാത്തിലെ മഞ്ജൽപൂർ മണ്ഡലം നിലനിർത്താൻ സഹായിച്ച വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. “ഇന്നത്തെ മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി ഞങ്ങൾ വിനയത്തോടെ സ്വീകരിക്കുന്നു. മഞ്ജൽപൂരിലെ മികച്ച വിജയത്തിന് ജനങ്ങൾക്കും [&Read More

India

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിയുടെ കോട്ട തകർത്ത് പ്രശാന്ത് കിഷോറിന് ചരിത്ര വിജയം

പട്‌ന: ബിഹാറിലെ അടിയുറച്ച ബിജെപി കോട്ടയായ ബങ്കിപ്പുർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജൻസുരാജ് പാർട്ടി സ്ഥാപകനും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ കൃത്യമായ ആധിപത്യം പുലർത്തിയ കിഷോർ, 31 റൗണ്ടുകൾ പൂർത്തിയായപ്പോൾ ബിജെപിയുടെയും ആർജെഡിയുടെയും കരുത്തരായ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി 18,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിളക്കമാർന്ന ജയം സ്വന്തമാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലാണ് [&Read More