10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Basanagouda Patil Yatnal

India

കോളജുകളിൽ ഹിജാബ് അനുവദിച്ചതിനെതിരെ കാവി ഷാൾ പ്രതിഷേധം; ബിജെപി എംഎൽഎ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ. സർക്കാർ തീരുമാനത്തിനെതിരെ കാവി ഷാൾ വിതരണം ചെയ്ത് പ്രതിഷേധിച്ച ബസനഗൗഡ പാട്ടീൽ യത്‌നാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയപുരയിലെ ദർബാർ കോളേജിന് സമീപത്താണ് നാടകീയ രംഗങ്ങൾക്കൊടുവിൽ എംഎൽഎയെയും ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലൂടെ സ്‌കൂളുകളിലും കോളേജുകളിലും [&Read More

Main story

‘ഹാജർ വിളിക്കുമ്പോൾ യെസ് സാറിന് പകരം ജയ് ശ്രീറാം എന്ന് പറയണം’; യത്നാലിന്റെ

ബംഗളൂരു: സ്‌കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ വിദ്യാർഥികൾ ‘യെസ് സാർ’ എന്നതിന് പകരം ‘ജയ് ശ്രീറാം’ എന്ന് പറയണമെന്ന മുൻ ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാലിന്റെ വിവാദ ആഹ്വാനത്തെ പിന്തുണച്ച് കർണാടകയിലെ ബിജെപി എംഎൽഎ ജി.ജനാർദ്ദന റെഡ്ഡി രംഗത്ത്. ഗംഗാവതിയിൽ നിന്നുള്ള എംഎൽഎയായ റെഡ്ഡി, യത്നാലിന്റെ നിർദേശം വളരെ മികച്ചതാണെന്നും അതിന് തന്റെ നൂറു ശതമാനം പിന്തുണയുണ്ടെന്നും വ്യക്തമാക്കി. ഇനി മുതൽ താൻ ഏത് സ്‌കൂളോ കോളജോ സന്ദർശിക്കുമ്പോഴും വിദ്യാർത്ഥികളോട് ഇത്തരമൊരു ആഹ്വാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [&Read More