10/06/2026
[fontresizer_tawhidurrahmandear_widget]

‘ഹാജർ വിളിക്കുമ്പോൾ യെസ് സാറിന് പകരം ജയ് ശ്രീറാം എന്ന് പറയണം’; യത്നാലിന്റെ ആഹ്വാനത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ജനാർദ്ദന റെഡ്ഡി

 ‘ഹാജർ വിളിക്കുമ്പോൾ യെസ് സാറിന് പകരം ജയ് ശ്രീറാം എന്ന് പറയണം’; യത്നാലിന്റെ ആഹ്വാനത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ജനാർദ്ദന റെഡ്ഡി

ബംഗളൂരു: സ്‌കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ വിദ്യാർഥികൾ ‘യെസ് സാർ’ എന്നതിന് പകരം ‘ജയ് ശ്രീറാം’ എന്ന് പറയണമെന്ന മുൻ ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാലിന്റെ വിവാദ ആഹ്വാനത്തെ പിന്തുണച്ച് കർണാടകയിലെ ബിജെപി എംഎൽഎ ജി.ജനാർദ്ദന റെഡ്ഡി രംഗത്ത്. ഗംഗാവതിയിൽ നിന്നുള്ള എംഎൽഎയായ റെഡ്ഡി, യത്നാലിന്റെ നിർദേശം വളരെ മികച്ചതാണെന്നും അതിന് തന്റെ നൂറു ശതമാനം പിന്തുണയുണ്ടെന്നും വ്യക്തമാക്കി. ഇനി മുതൽ താൻ ഏത് സ്‌കൂളോ കോളജോ സന്ദർശിക്കുമ്പോഴും വിദ്യാർത്ഥികളോട് ഇത്തരമൊരു ആഹ്വാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട റെഡ്ഡിയുടെ പ്രസ്താവനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള 2022-ലെ ഉത്തരവ് കർണാടക സർക്കാർ മേയ് 13-ന് പിൻവലിച്ചിരുന്നു. നിർദിഷ്‌ട യൂണിഫോമിനൊപ്പം പരിമിതമായ പരമ്പരാഗതവും ആചാരപരവുമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർഥികളെ അനുവദിച്ചുകൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ പ്രതികരണങ്ങൾ ഉയരുന്നതിനിടയിലാണ് പുതിയ വിവാദ പരാമർശങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Also read: