റായ്പ്പൂർ: ഛത്തീസ്‌ഗഡിലെ കാങ്കർ ലോക്‌സഭാംഗമായ ഭോജ്‌രാജ് നാഗ് നാടൻ വിദ്യയിലൂടെ മഴ തടഞ്ഞുനിർത്തിയെന്ന വിചിത്ര അവകാശവാദവുമായി വിവാദത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച എം.പിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. മഴ കാരണം പരിപാടി നിർത്തിവെക്കണമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താൻ നാരങ്ങ മുറിച്ചത് കൊണ്ടാണ് മഴ നിന്നതെന്നാണ് എംപിയുടെ വാദം. ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ എംപിയുടെ വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്. തന്റെ ഈ നാടൻ വിദ്യ [&Read More