07/03/2026
[fontresizer_tawhidurrahmandear_widget]

Tags :BiharPolitics

India

പ്രശാന്ത് കിഷോർ കോൺഗ്രസ്സിലേക്ക്?ഡൽഹിയിൽ പ്രിയങ്ക ഗാന്ധിയുമായി മണിക്കൂറുകൾ നീണ്ട ചർച്ച

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും തമ്മിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച ഡൽഹിയിലെ 10 ജനപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് ഇരുവരും കണ്ടതെന്നാണ് റിപ്പോർട്ടുകൾ. അടച്ചിട്ട മുറിയിൽ നടന്ന ഈ കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്നു. അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി [&Read More

India

ലാലുവിന്റെ കുടുംബത്തിൽ പോര് മുറുകുന്നു: നിതീഷ് കുമാറിനെ പുകഴ്ത്തി മകൾ; ബിഹാർ മുഖ്യമന്ത്രിയുടെ

പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത രൂക്ഷമാകുന്നു. ലാലുവിന്റെ മകളും ആർജെഡി മുൻ നേതാവുമായ രോഹിണി ആചാര്യ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരോക്ഷമായി പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.പിതാവ് ലാലു പ്രസാദിന് വൃക്ക ദാനം നൽകി ശ്രദ്ധേയായ രോഹിണി, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയായ ‘എക്‌സി’ൽ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് ആധാരം. സ്ത്രീകൾക്ക് സ്വന്തം മാതാപിതാക്കളുടെ വീട്ടിൽ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അവർ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടത്. [&Read More

India

‘ബിഹാറിലെ ദരിദ്രരെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത് , തോല്‍വിയുടെ 100% ഉത്തരവാദിത്തം എനിക്ക്’

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ മോശം പ്രകടനത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് തലവന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ ജനങ്ങളെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഞങ്ങള്‍ നടത്തിയ സത്യസന്ധമായ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. ഇത് സമ്മതിക്കുന്നതില്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്. പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ, ബിഹാറിലെ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും, അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും കിഷോര്‍ വ്യക്തമാക്കി. ജനങ്ങളിലേക്ക് സന്ദേശം [&Read More

India

90 ലക്ഷം ഫോളോവര്‍മാരുള്ള യൂട്യൂബര്‍; അരലക്ഷം വോട്ടിന് തോറ്റു

പട്‌ന: യൂട്യൂബില്‍ ഒരു കോടിയോളം ഫോളോവര്‍മാരുള്ള പ്രശസ്ത യൂട്യൂബര്‍ക്കും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. പ്രശസ്ത വ്ളോഗറും ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാനാര്‍ത്ഥിയുമായ മനീഷ് കശ്യപ് ആണ് വന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ചന്‍പതിയ നിയോജക മണ്ഡലത്തിൽ മത്സരിച്ച കശ്യപ് 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽവി നേരിട്ടത്. യൂട്യൂബില്‍ 9.6 ദശലക്ഷം സബ്‌സ്‌ക്രൈബർമാരാണ് കശ്യപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവര്‍ വേരെയും വരും. ഡിജിറ്റല്‍ ലോകത്തെ ഈ വലിയ ആള്‍ബലം പക്ഷേ പെട്ടിയിലാക്കാന്‍ മാത്രം അദ്ദേഹത്തിന് സാധിച്ചില്ല. ശക്തമായ പ്രചാരണം [&Read More

Main story

ആഞ്ഞടിച്ച് മോദി കൊടുക്കാറ്റ് ; മാറ്റം വേണ്ടെന്ന് ബിഹാർ

പട്ന: ബിഹാറില്‍ പ്രതിപക്ഷ പ്രചാരണങ്ങളെയെല്ലാം മറികടന്ന് എന്‍ഡിഎയുടെ വമ്പന്‍ കുതിപ്പ്. രണ്ടു ഘട്ടത്തിലുമുണ്ടായ അഭൂതപൂര്‍വമായ വന്‍ പോളിങ്ങില്‍ ജനം ഭരണമാറ്റം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്നതാണു കാണുന്നത്. ഭരണവിരുദ്ധ വികാരം എന്ന റിപ്പോര്‍ട്ടുകളെയെല്ലാം അസ്ഥാനത്താക്കിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 160 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 90 സീറ്റും കടന്ന് ബിജെപി വന്‍ മുന്നേറ്റമാണു കാഴ്ചവയ്ക്കുന്നത്. മഹാസഖ്യം 70 സീറ്റുമായി ബഹുദൂരം പിറകിലാണ്. ആര്‍ജെഡിക്കു മാത്രമാണ് എന്‍ഡിഎ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനായത്. കോണ്‍ഗ്രസ് ഒരിക്കല്‍കൂടി അമ്പേ പരാജയമായി. [&Read More