കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ കേരളത്തിൽ പുതിയ സമരവുമായി ബിജെപി. എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, സഭയ്ക്ക് മുന്നിൽ തുടർച്ചയായ സമരങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഡൽഹിയിൽ കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിച്ച് സമരം നടത്തുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിലും പ്രതിരോധിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.Read More