ജമ്മു: ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടിയില്‍ വീട് നഷ്ടപ്പെട്ട മുസ്‌ലിം മാധ്യമപ്രവര്‍ത്തകന് സ്വന്തം ഭൂമി നല്‍കി ഒരു ഹിന്ദു അയല്‍വാസി. ജമ്മുവില്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ മനുഷ്യത്വത്തിന്റെ മാതൃകയായിരിക്കുകയാണ് ഈ അപൂര്‍വമായ ഐക്യദാര്‍ഢ്യ പ്രഖ്യാപനം. വീട് തകര്‍ത്ത നടപടി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയെങ്കിലും, ജനങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധം രാജ്യത്തിന് പുതിയ സന്ദേശം നല്‍കി. (Read More