18/08/2026
[fontresizer_tawhidurrahmandear_widget]

Tags :CCI

Main story

കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സൗജന്യ യാത്ര നിർത്തണം; ഹരജിയുമായി സ്വകാര്യ ബസ് ഉടമ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സി.സി.ഐ) ഹരജി. തൃശൂർ സ്വദേശിയായ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹരജി സമർപ്പിച്ചത്. പരാതി സി.സി.ഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് നിർണായക നിയമപോരാട്ടത്തിന് വഴിയൊരുങ്ങി. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ സൗകര്യം [&Read More

Tech

ആപ്പിളിനെ കാത്തിരിക്കുന്നത് 3.16 ലക്ഷം കോടിയുടെ മുട്ടന്‍ പിഴ! ഡല്‍ഹി ‍ഹൈക്കോടതിയെ സമീപിച്ച്

ന്യൂഡൽഹി: ആഗോള വിറ്റുവരവിൻ്റെ അടിസ്ഥാനത്തിൽ പിഴ ചുമത്താൻ അനുവദിക്കുന്ന ഇന്ത്യയുടെ പുതിയ ആന്റിട്രസ്റ്റ് ചട്ടത്തിനെതിരെ ആപ്പിൾ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിയമപ്രകാരം തങ്ങൾക്കുമേൽ 38 ബില്യൺ ഡോളർ (ഏകദേശം 3.16 ലക്ഷം കോടി രൂപ) വരെ പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഐഫോൺ നിർമ്മാതാക്കളുടെ നീക്കം. ഈ പിഴത്തുക ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്റേറ്റ് പിഴകളിൽ ഒന്നായാണ് നിയമവിദഗ്ധർ കണക്കാക്കുന്നത്. ഇന്ത്യയിലെ വരുമാനത്തിന് പകരം ലോകമെമ്പാടുമുള്ള മൊത്തം വരുമാനം ഉപയോഗിച്ച് പിഴയുടെ തുക [&Read More