22/10/2026
[fontresizer_tawhidurrahmandear_widget]

Tags :College student attacked

Kerala

പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കോളജ് വിദ്യാർഥിക്ക് വെട്ടേറ്റു; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളജ് വിദ്യാർഥിക്കു വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിയായ വിഘ്നേഷിനാണ് (വിസ്നേഷ്) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. കോളജിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിയത് വിഘ്നേഷ് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസികളായ രണ്ടുപേരുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ആക്രമണം നടക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. [&Read More