മലപ്പുറം: മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കം തടഞ്ഞതിന് എം.എൽ.എക്കെതിരെ കോടതിയുടെ നോട്ടീസ്. നജീബ് കാന്തപുരം എം.എൽ.എക്കാണ് നോട്ടീസ് ലഭിച്ചത്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിന് കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം എം.എൽ.എ വിശദീകരണം നൽകണമെന്നാണ് നിർദേശം. മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലായിരുന്നു സംഭവം. കുടുംബനാഥന്റെ ചികിത്സാർഥമാണ് ഈ കുടുംബം മേലാറ്റൂർ സഹകരണ [&Read More