27/01/2026

Tags :CPIM

Kerala

ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല; മാപ്പ് പറയില്ല, ജയിലില്‍ പോകേണ്ടി വന്നാല്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ലഭിച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ നോട്ടീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, പത്തു പൈസ പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ല. കേസും കോടതിയും പുത്തരിയല്ല. കേസിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ ആ സമയം വിശുദ്ധ ഖുര്‍ആന്‍ വായിച്ചുതീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ [&Read More

Main story

സിപിഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസ്: RSS-BJP പ്രവർത്തകർക്ക് ജീവപര്യന്തം

തലശ്ശേരി: സി.പി.എം നേതാവായിരുന്ന തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ്Read More

Main story

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Main story

കൂറുമാറാൻ സിപിഎം വാഗ്ദാനം ചെയ്തത് 50 ലക്ഷം: വടക്കാഞ്ചേരിയിൽ ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ

തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് ബലമേകി നിർണ്ണായക ശബ്ദരേഖ പുറത്ത്. ലീഗ് പിന്തുണയുള്ള സ്വതന്ത്ര അംഗമായി വിജയിച്ച ഇ.യു ജാഫറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ​ശബ്ദരേഖയിലെ ഉള്ളടക്കം: വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്നും വിജയിച്ച ഇ.യു ജാഫർ, കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. [&Read More

Kerala

അനുനയ നീക്കങ്ങള്‍ തള്ളി അതൃപ്തി പരസ്യമാക്കി ആര്‍. ശ്രീലേഖ; മേയര്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അനുനയ നീക്കങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മേയര്‍ പദവി ലഭിക്കാത്തതിലുള്ള തന്റെ കടുത്ത പ്രതിഷേധം തുടരുകയാണ്. പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ആശംസകള്‍ നേരാന്‍ പോലും തയ്യാറാകാത്ത ശ്രീലേഖ താന്‍ അപമാനിതയായെന്ന വികാരമാണ് നേതാക്കളോട് പങ്കുവെച്ചത്. നേരത്തെ ശാസ്തമംഗലത്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ ശ്രീലേഖയ്ക്ക് മേയര്‍ പദവി വാഗ്ദാനം ചെയ്തിരുന്നതായി സൂചനകളുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍.എസ്.എസിന്റെയും ഇടപെടല്‍ [&Read More

Kerala

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; സ്ഥാനാർത്ഥിയടക്കം അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗ് ഓഫീസിനു (സി.എച്ച് സൗധം) നേരെ കല്ലേറുണ്ടായ സംഭവത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയടക്കം അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവള പരിസരത്തുവെച്ചാണ് കേസിലെ [&Read More

Main story

ഇടത്തുനിന്ന് കാവിയിലേക്കോ? ബിജെപിക്ക് വോട്ട് തേടി മുന്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍

മൂന്നാര്‍: സിപിഎമ്മുമായി നാല് വര്‍ഷമായി അകന്നുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി പരസ്യമായി വോട്ട് അഭ്യര്‍ഥിച്ച് രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. സിപിഎം മുന്‍കൈയെടുത്ത് കെട്ടിപ്പടുത്ത മൂന്നാര്‍ മേഖലയിലെ സ്വാധീനമുള്ള നേതാവായിരുന്നു രാജേന്ദ്രന്‍. ഇദ്ദേഹം 15 വര്‍ഷമാണ് നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്. ‘ഞാന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളുമാണ് ഇത്തവണ പലയിടത്തായി മത്സരിക്കുന്നത്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണ് എന്റെ വോട്ട് അഭ്യര്‍ഥന,’ നിലവില്‍ [&Read More