തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More
Tags :cpm leader
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.എം മണി. ജനങ്ങൾ സർക്കാരിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം മുന്നണിക്ക് എതിരായി വോട്ട് ചെയ്തുവെന്ന് അദ്ദേഹം തുറന്നടിച്ചു. ‘ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്റെ പേരിൽ വോട്ട് ചെയ്തു. നന്ദികേടാണ് കാണിച്ചത്. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഇഷ്ടംപോലെ തിന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പേര് പിറപ്പുപണിയെന്ന് പറയും,’ മണി പറഞ്ഞു. [&Read More
പയ്യന്നൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന് പാര്‍ട്ടി നടപടി സിപിഎം നേതാവ് കണ്ണൂരില്‍ മത്സരിക്കുന്നു. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി കെ.പി മധു ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരരംഗത്തുള്ളത്. കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് മധു ജനവിധി തേടുന്നത്. നേരത്തെ, വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഗ്നഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.Read More