20/10/2026
[fontresizer_tawhidurrahmandear_widget]

Tags :CPM MLA V Joy

Kerala

‘അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും, നോക്കിക്കോ’: കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരസ്യ വധഭീഷണി മുഴക്കി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഗോകുലിനെതിരെയാണ് വി. ജോയ് പരസ്യമായി കൊലവിളി നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി. ജയചന്ദ്രന്റെ മുഖത്തുനോക്കിയാണ് എംഎൽഎ ഭീഷണി മുഴക്കിയത്. “അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ” [&Read More