അഭ്യൂഹങ്ങൾക്ക് വിരാമം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി
മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സിപിഎം മുൻ എംഎൽഎ തന്റെ തീരുമാനം വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് ഉടൻ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജേന്ദ്രൻ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ‘ഞാൻ ബിജെപിയിൽ ചേരും,’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ഉറപ്പിച്ചു [&Read More