ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More
Tags :cricket
നേടുന്ന ട്രോഫികളെല്ലാം നേരെ ഗുരുഗ്രാമിലേക്ക്; കോഹ്ലിയുടെ ‘സമ്പാദ്യം’ ആ പ്രിയപ്പെട്ട കരങ്ങളില്‍ സുരക്ഷിതം-
ജയ്പൂർ: കളിക്കളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമ്പോഴും വിരാട് കോഹ്ലിക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾ എങ്ങോട്ടാണ് പോകുന്നത്? മുംബൈയിലെ ആഡംബര വസതിയിലാണോ ഇവ സൂക്ഷിക്കുന്നത്? അതോ ലണ്ടനിലെ ബംഗ്ലാവിലോ? ഒന്നുമല്ല, തന്റെ കരിയറിലെ വിലപ്പെട്ട ട്രോഫികളെല്ലാം സൂക്ഷിച്ചുവെക്കാൻ കോഹ്ലി ഏൽപ്പിച്ചിരിക്കുന്നത് ഗുരുഗ്രാമിലുള്ള ഒരാളെയാണ്; സ്വന്തം അമ്മയെ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ ശേഷം സംസാരിക്കുമ്പോഴാണ് കോഹ്ലി ആ രഹസ്യം പരസ്യമാക്കിയത്. മത്സരം ജയിച്ചതിനെക്കാൾ, തന്റെ ട്രോഫികൾക്ക് പിന്നിലെ ഈ കുഞ്ഞുകഥയാണ് ഇപ്പോൾ [&Read More
‘ഓക്‌സിജന്‍ നില50 ആയി താഴ്ന്നു;എഴുന്നേറ്റുനില്‍ക്കാന്‍കഴിയാത്ത സ്ഥിതിയില്‍’ അയ്യരുടെ കൂടുതല്‍ ആരോഗ്യ നില പുറത്ത്
ഓസ്‌ട്രേലിയ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഗുരുതരമായ പരിക്കില്‍നിന്ന് പൂര്‍ണമായി മോചനം നേടാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യത. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യര്‍ ഇപ്പോള്‍ നാട്ടില്‍ വിശ്രമത്തിലാണ്. അയ്യര്‍ നേരിട്ട പരിക്കിന്റെ തീവ്രത ആദ്യഘട്ടത്തില്‍ കരുതിയതിലും ഗുരുതരമായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ ഓക്‌സിജന്‍ നില 50 വരെ താഴ്ന്നു. അദ്ദേഹത്തിന് നേരെ നില്‍ക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു. [&Read More