‘കേരളം ഗുണ്ടകളുടെ പറുദീസയല്ല; ഗുണ്ടകളെയും പോറ്റി വളർത്തുന്നവരേയും നിലയ്ക്ക് നിർത്തും’- ചെന്നിത്തല
തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും ഗുണ്ടകളെയും അവരെ പോറ്റി വളർത്തുന്നവരെയും ശക്തമായി നിലയ്ക്കു നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ അർജുൻ ആയങ്കി അറസ്റ്റിലായ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും അർജുൻ ആയങ്കിയുടെ അറസ്റ്റ് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കണ്ണൂർ ടൗണിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ [&Read More