01/08/2026
[fontresizer_tawhidurrahmandear_widget]

Tags :dead body carried on shoulders

India

സർക്കാർ ആശുപത്രി ആംബുലൻസ് നൽകിയില്ല; മൃതദേഹം തോളിലേറ്റി കുടുംബം നടന്നത് കിലോമീറ്ററോളം

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന്, ബന്ധുവിന്റെ മൃതദേഹം തോളിൽ ചുമന്ന് കുടുംബാംഗങ്ങൾക്ക് നടക്കേണ്ടിവന്നത് നാല് കിലോമീറ്റർ. ഭദ്രാചലം സ്വദേശിയായ കണ്ടി വെങ്കണ്ണ (45) എന്നയാളുടെ മൃതദേഹമാണ് കുടുംബം ചുമലിലേറ്റിയത്. കടുത്ത ചൂടിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് വെങ്കണ്ണ സർക്കാർ ആശുപത്രിയിൽ മരണപ്പെട്ടത്. അടിയന്തര സാഹചര്യങ്ങൾക്കായി ആശുപത്രിയിൽ വാഹന സൗകര്യം ഉണ്ടായിരുന്നിട്ടും അധികൃതർ അത് വിട്ടുനൽകാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതേത്തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം ചുമന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ [&Read More