ഡെറാഡൂൺ: വർഗീയതയുടെ ഇരുണ്ട കാലത്ത് മാനവികതയുടെ വെളിച്ചമായി മാറിയ ദീപക് കുമാറിന് ഐക്യദാർഢ്യവുമായി ഡൽഹി സർവകലാശാലാ വിദ്യാർഥികൾ. ദീപകിന്റെ ജന്മദിനത്തിലാണ് വിദ്യാർത്ഥി സംഘം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ വീട്ടിലെത്തി കണ്ടത്. ദീപകിനൊപ്പം എപ്പോഴും തങ്ങളുണ്ടാകുമെന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ പാഞ്ഞെത്തുമെന്നും വിദ്യാർഥികൾ ഉറപ്പുനൽകി. വിദ്യാർഥി നേതാവായ ആയുഷ് ചതുർവേദിയുടെ നേതൃത്വത്തിൽ അഭിഷേക യാദവ്, അഭിമന്യു ആര്യൻ, സുമിത് കുമാർ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ദീപക്കിനെ സന്ദർശിച്ചത്. തങ്ങൾ ഏതെങ്കിലും സംഘടനയുടെ പ്രതിനിധികളോ മാധ്യമപ്രവർത്തകരോ അല്ലെന്നും, മറിച്ച് യുവാക്കളായ വിദ്യാർത്ഥികളാണെന്നും [&Read More
Tags :Deepak Kumar
അമ്മയെയും ഭാര്യയെയും തെറിവിളിക്കുന്നതു കേട്ടാണ് 150Read More
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയിൽനിന്ന് മുസ്ലിം വയോധികനെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ ‘ഇന്ത്യയുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്ന വ്യക്തിയാണ് ദീപക് എന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദീപക്കിന്റെ നടപടി ധീരമാണ്. അത്തരം പ്രവർത്തനങ്ങളാണ് ബിജെപിയെയും സംഘ്പരിവാറിനെയും അസ്വസ്ഥപ്പെടുത്തുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പൂർണരൂപം:‘ഉത്തരാഖണ്ഡിലെ [&Read More
‘എന്റെ ജീവൻ അപകടത്തിൽ; മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ടു’-മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഹിന്ദു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുസ്‌ലിം വയോധികന്റെ കടയ്ക്ക് നേരെ നടന്ന സംഘ്പരിവാർ അതിക്രമം തടഞ്ഞതിന് വധഭീഷണി നേരിടേണ്ടി വരുന്നുവെന്ന് ജിം ഉടമ ദീപക് കുമാർ. പോലീസും ഭരണകൂടവും അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്നും, തന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ പിടിച്ചിടുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ‘എന്റെ ജീവൻ അപകടത്തിലാണ്. അവർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പുറത്തുനിന്നെത്തുന്ന സംഘങ്ങൾ 5Read More