19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Police assault complaint

Kerala

NSU നേതാവ് ആതിരയുടെ പരാതി: ഡൽഹി പൊലീസിനെതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. എൻ.എസ്.യു നേതാവ് ആതിര സി. നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയിൽ വെച്ച് മർദിച്ചെന്നുമാണ് പരാതിയിലുള്ളത്. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി ആതിര ആരോപിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെ പേരുകൾ [&Read More