ന്യൂഡൽഹി: ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിക്ക് ചുറ്റും മുഴുവൻ സമയവും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ആരോപണവുമായി എ.എ റഹീം എംപി. തന്നെയോ കുടുംബാംഗങ്ങളെയോ കാണാൻ എത്തുന്നവരെയും, താൻ സംസാരിക്കുന്ന മാധ്യമപ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വകാര്യത ലംഘിച്ചുകൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് നിരീക്ഷണം നടക്കുന്നത്. മാധ്യമങ്ങളോട് എന്താണ് സംസാരിക്കുന്നതെന്നും ഏതൊക്കെ വിഷയങ്ങളാണ് ബ്രീഫ് ചെയ്യുന്നതെന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സമരങ്ങളിൽ പങ്കെടുക്കുന്നവരുടെ ബയോമെട്രിക് തെളിവുകൾ ശേഖരിക്കുന്നത് [&Read More