കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ പരിശോധിച്ചതിൽ കോടതിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി പക്ഷപാതപരമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധത്തിന് കൃത്യമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു. കുറ്റകൃത്യത്തിന് മുൻപ് ഇവർ ആറു തവണ പല സ്ഥലങ്ങളിലായി കണ്ടുമുട്ടിയത് ടവർ ലൊക്കേഷൻ, സാക്ഷിമൊഴികൾ [&Read More
Tags :Dileep
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്; അപ്പീൽ നടപടികൾ തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തുന്ന റിപ്പോർട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. ക്വട്ടേഷൻ വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെവിട്ടത്. ആദ്യഘട്ട കുറ്റപത്രത്തിൽ, ദൃശ്യങ്ങൾ [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതി മുതല്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരാണ് കോടതി ശിക്ഷിച്ചിരിക്കുന്ന മറ്റ് [&Read More
അതിജീവിത പലതവണ പങ്കുവച്ച ആശങ്കകള്‍ ശരിയെന്നു തെളിയുന്നു; വിഷയം വഴിതിരിച്ചുവിടാന്‍ ദിലീപിന്റെ നീക്കം-ഉമ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ. കേസ് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിധിയിൽ നിരാശയുണ്ടെന്നും എന്നാൽ ഉപാധികളില്ലാതെ താൻ അതിജീവിതയ്ക്കൊപ്പം തന്നെ നിൽക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. വിഷയം വഴിതിരിച്ചുവിടാനാണ് ദിലീപിന്‍റെ ശ്രമമെന്നും അവര്‍ ആരോപിച്ചു. മഞ്ജു വാര്യർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെ ദിലീപ് നടത്തിയ ആരോപണങ്ങളെ ഉമ തോമസ് തള്ളി. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അവർ ആരോപിച്ചു. [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, വിചാരണ വേളയിലെ സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും കാണിച്ച് നടന്‍ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം അയച്ചിരുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ്, 2017 ഫെബ്രുവരി 22Read More
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണ പൂര്‍ത്തിയായി. കേസില്‍ നിര്‍ണായകമായ വിധി ഡിസംബര്‍ എട്ടിനു പറയും. കേസിന്റെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രഖ്യാപിക്കുന്ന തീയതി മാറ്റിയത്. നടന്‍ ദിലീപ് അടക്കം 10 പ്രതികളാണ് വിചാരണ നേരിട്ടത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ ഒരു സംഘം ആളുകള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. [&Read More