തിരുനെൽവേലി: തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിന് സമീപം കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു. കണ്ണനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ (54) ആണ് കൊല്ലപ്പെട്ടത്. കണ്ണനല്ലൂർ ഗ്രാമത്തിൽ കഴിഞ്ഞ 25 ദിവസത്തോളമായി കുടിവെള്ള വിതരണം പൂർണമായും മുടങ്ങിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തിറങ്ങിയതോടെ, ജനങ്ങളെ അനുനയിപ്പിക്കാനും പ്രശ്നപരിഹാരത്തിനും വേണ്ടിയാണ് പ്രസിഡന്റ് സ്ഥലത്തെത്തിയത്. എന്നാൽ സംസാരിക്കുന്നതിനിടെ പ്രദേശവാസികളുമായി വാക്കുതർക്കമുണ്ടാവുകയും, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പ്രസിഡന്റിന് നേരെ കല്ലെറിയുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ [&Read More
Tags :drinking water crisis
ബിജെപിക്ക് വോട്ട് ചെയ്യാത്തതിന് പകപോക്കൽ; കൊൽക്കത്തയിലെ മുസ്‌ലിം കോളനിയിൽ കുടിവെള്ളം തടഞ്ഞു, 5,000
കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന കാരണത്താൽ കൊൽക്കത്തയിലെ മുസ്‌ലിം ഭൂരിപക്ഷ ചേരിയിൽ കുടിവെള്ളം വിച്ഛേദിച്ച് പകപോക്കൽ. വടക്കൻ കൊൽക്കത്തയിലെ കാശിപൂർ ജ്യോതിനാഗർ കോളനിയിലെ അയ്യായിരത്തോളം വരുന്ന മനുഷ്യരാണ് കഴിഞ്ഞ മൂന്ന് മാസമായി ഒരു തുള്ളി കുടിവെള്ളമില്ലാതെ കൊടും ദുരിതത്തിൽ കഴിയുന്നത്. തൊട്ടടുത്തുകൂടി ഗംഗാനദി ഒഴുകുന്നുണ്ടെങ്കിലും കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ജനങ്ങൾ നരകിക്കുകയാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാലാണ് കുടിവെള്ളം തടഞ്ഞതെന്ന് പ്രാദേശിക ബിജെപി എംഎൽഎ റിതേഷ് തിവാരി നേരിട്ട് പറഞ്ഞതായും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് അഞ്ച് പൊതു [&Read More
തിരുവനന്തപുരം: മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം വാർഡിൽ ഉൾപ്പെട്ട ആളിയോട്ടുകോണം, കാരക്കോണം പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളി കലർന്നതായി പരാതി. കഴിഞ്ഞ 10 ദിവസമായി തടസ്സപ്പെട്ട ജലവിതരണം ഇന്നലെ രാവിലെ മുതലാണ് പുനഃസ്ഥാപിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച വെള്ളം കടുത്ത നിറവ്യത്യാസത്തോടെയും ചെളി നിറഞ്ഞതുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മണിക്കൂറുകളോളം ഈ അവസ്ഥ തുടർന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. എന്നാൽ കാളിപ്പാറ ശുദ്ധജല കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാൽവുകൾ തുറന്നപ്പോൾ പൈപ്പ് ലൈനുകളിൽ അടിഞ്ഞുകൂടിയ [&Read More