10/06/2026
[fontresizer_tawhidurrahmandear_widget]

ചായയല്ല; പൈപ്പ് വെള്ളം! ജല അതോറിറ്റി വിതരണം ചെയ്തത് ചെളി കലർന്ന വെള്ളമെന്ന് പരാതി

 ചായയല്ല; പൈപ്പ് വെള്ളം! ജല അതോറിറ്റി വിതരണം ചെയ്തത് ചെളി കലർന്ന വെള്ളമെന്ന് പരാതി

തിരുവനന്തപുരം: മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം വാർഡിൽ ഉൾപ്പെട്ട ആളിയോട്ടുകോണം, കാരക്കോണം പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളി കലർന്നതായി പരാതി. കഴിഞ്ഞ 10 ദിവസമായി തടസ്സപ്പെട്ട ജലവിതരണം ഇന്നലെ രാവിലെ മുതലാണ് പുനഃസ്ഥാപിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച വെള്ളം കടുത്ത നിറവ്യത്യാസത്തോടെയും ചെളി നിറഞ്ഞതുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

മണിക്കൂറുകളോളം ഈ അവസ്ഥ തുടർന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. എന്നാൽ കാളിപ്പാറ ശുദ്ധജല കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാൽവുകൾ തുറന്നപ്പോൾ പൈപ്പ് ലൈനുകളിൽ അടിഞ്ഞുകൂടിയ ചെളിയെത്തിയതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാട്ടർ അതോറിറ്റി നെയ്യാറ്റിൻകര സെക്ഷൻ എഇ വിശദീകരിച്ചു. പൈപ്പിലെ വെള്ളം അല്പനേരം ഒഴുക്കിക്കളഞ്ഞാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

Also read: