09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Drug Abuse Crime

Kerala

ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു

ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇടുക്കി ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വിഷം കഴിച്ച് അവശനിലയിലായ പിതാവ് ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ട ജസ്റ്റിൻ ജോയി സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയും വീട്ടിൽ സമാനമായ രീതിയിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനിടെ കോപാകുലനായ [&Read More