28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Dubai News

Gulf

റമദാൻ ഇളവ്: യുഎഇയിൽ സ്വകാര്യ മേഖലയിലും പ്രവൃത്തി സമയം കുറച്ചു

ദുബൈ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു. ദിവസേനയുള്ള ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് വരുത്താനാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഉത്തരവിട്ടത്. സാധാരണ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് ഈ ഇളവ് വലിയ ആശ്വാസമാകും. നിശ്ചിത സമയ പരിധിക്കപ്പുറം ജോലി ചെയ്യുന്നവർക്ക് ഓവർടൈം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവമനുസരിച്ച് മറ്റു രീതികളോ ‘വർക്ക് ഫ്രം ഹോം’ സംവിധാനമോ നടപ്പിലാക്കാൻ കമ്പനികൾക്ക് അനുമതിയുണ്ട്. [&Read More

UAE

ബുർജ് ഖലീഫ മെട്രോ സ്‌റ്റേഷനില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു; ഇനി കാത്തിരിപ്പ് സമയം

ദുബൈ: ബുർജ് ഖലീഫ, ദുബൈ മാൾ, മെട്രോ സ്‌റ്റേഷൻ എന്നിവ വൻ വികസനത്തിനൊരുങ്ങുന്നു. പുതുവത്സരാഘോഷങ്ങൾ, പൊതു അവധി ദിനങ്ങൾ, മറ്റ് പ്രധാന പരിപാടികൾ എന്നിവയ്ക്കിടെ അനുഭവപ്പെടുന്ന അമിത തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനുമാണ് നവീകരണ പദ്ധതി ലക്ഷ്യമിടുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും പ്രമുഖ നിർമ്മാണ കമ്പനിയായ ഇമാറും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. വിസ്തൃതിയും ശേഷിയും സ്‌റ്റേഷന്റെ മൊത്തം വിസ്തീർണ്ണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. നിലവിൽ [&Read More

UAE

യുഎഇ പ്രവാസികള്‍ ജാഗ്രതൈ: നിയമം ലംഘിച്ചാൽ 20 ലക്ഷം പിഴയും തടവും; ജൈവസുരക്ഷാ

അബുദാബി: രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ജൈവസുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി യുഎഇ. 22 വർഷമായി നിലവിലുണ്ടായിരുന്ന നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അനധികൃത വ്യാപാരം തടയുക, വിദേശത്തുനിന്നും മാരകമായ കീടങ്ങളും ജന്തുരോഗങ്ങളും രാജ്യത്തേക്ക് എത്തുന്നത് ഒഴിവാക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമലംഘകർക്ക് കനത്ത പിഴയും ശിക്ഷയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ അനധികൃതമായി കടത്തുകയോ ഇറക്കുമതി [&Read More

Gulf

യുഎഇയുടെ പുതുവർഷ സമ്മാനം: ഇന്ധനവില കുറച്ചു; ജനുവരി മാസത്തെ വിലവിവരങ്ങള്‍ അറിയാം

ദുബൈ: യുഎഇയിലെ വാഹന ഉടമകൾക്ക് പുതുവൽസരത്തിൽ ആശ്വാസവാർത്ത. നാളെ മുതൽ ഇന്ധനവില കുറയും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ പരിഗണിച്ചാണ് വില കുറയുന്നത്. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ പെട്രോൾ, ഡീസൽ നിരക്കുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഇന്ധനവില നിർണ്ണയ സമിതി ഇന്നലെയാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. ഡിസംബറിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.70 ദിർഹമായിരുന്നു വില. അതേസമയം, സ്‌പെഷ്യൽ 95 ന് ലിറ്ററിന് 2.42 ദിർഹമായി കുറയും. കഴിഞ്ഞ മാസം ഇത് 2.58 [&Read More