കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ രാജ്യാന്തര ഭീകരബന്ധവും വിദേശ സാമ്പത്തിക ഇടപാടുകളും സംശയിച്ച് പോലീസ്. സംഭവത്തിന് പിന്നാലെ പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി. പോളിനെ (32) പ്രത്യേക അന്വേഷണസംഘം വാടകവീട്ടിൽനിന്ന് പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് ക്രിപ്റ്റോകറൻസി വഴി 2 ലക്ഷം രൂപ എത്തിയതായി കണ്ടെത്തുകയും ചെയ്തു. കേന്ദ്ര ഏജൻസികളും ദേശീയ അന്വേഷണ ഏജൻസിയും ഇയാളെ ചോദ്യം ചെയ്തു. ഒക്ടോബർ 12Read More