06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Eknath Shinde

India

‘ചിലർ നായ്ക്കളാണ്, പക്ഷേ വിശ്വസ്തരല്ല’: ഷിൻഡെ വിഭാഗത്തിനെതിരെ സഞ്ജയ് റാവത്തിന്റെ വിവാദ പോസ്റ്റ്

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗവും ഏക്‌നാഥ് ഷിൻഡെ പക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിഗൂഢമായ പോസ്റ്റാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. “കുച്ച് ലോഗ് കുട്ടേ തോ ഹോട്ടി ഹേ, ലേകിൻ വഫാദാർ നഹി ഹോട്ടി” (ചിലർ നായ്ക്കളാണ്, പക്ഷേ അവ വിശ്വസ്തരല്ല) എന്ന വാചകത്തോടൊപ്പം “ജയ് മഹാരാഷ്ട്ര!” എന്ന അടിക്കുറിപ്പോടെയാണ് റാവത്ത് ചിത്രം പങ്കിട്ടത്. [&Read More

National Politics

ഓരോ എംപിക്കും ഓഫർ 50 കോടി, 15 കോടി അഡ്വാൻസ്; ഉദ്ദവ് സേനയെ

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ചു വീണ്ടും വൻ കുതിരക്കച്ചവട നീക്കമെന്ന് റിപ്പോർട്ട്. ശിവസേന ഉദ്ദവ് പക്ഷത്തെ ലക്ഷ്യമിട്ടാണു വമ്പൻ നീക്കം നടക്കുന്നത്. തങ്ങളുടെ എം.പിമാരെയും എം.എൽ.എമാരെയും കോടികൾ എറിഞ്ഞ് കൂടെക്കൂട്ടാൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന കരുനീക്കം നടത്തുന്നതായി ആരോപണവുമായി ഉദ്ദവ് സേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ‘ഓപറേഷൻ ടൈഗർ’ എന്ന പേരിലാണ് വൻ കൂടുമാറ്റത്തിനുള്ള രഹസ്യ നീക്കം നടക്കുന്നതെന്നാണ് ആരോപണം. പാർട്ടി മാറാൻ ഓരോ എം.പിമാർക്കും 50 കോടി രൂപ വീതമാണ് ഭരണപക്ഷം [&Read More

India

താക്കറെ കോട്ട തകർന്നു; 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ പിടിച്ചടക്കി ബിജെപി!

മുംബൈ: താക്കറെ കുടുംബത്തിന്റെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിച്ചെടുത്തു. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിൽ ആദ്യമായാണ് ബിജെപി ഭരണത്തിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ കരുത്തുപ്രകടനമായും ഈ ഫലം വിലയിരുത്തപ്പെടുന്നത്. ആകെ 227 വാർഡുകളുള്ള ബിഎംസിയിൽ 89 സീറ്റുകൾ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. 2017ലെ 82 സീറ്റുകൾ എന്ന റെക്കോർഡ് [&Read More

India

മഹായുതിയില്‍ പോര് കടുക്കുന്നു; ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസ്, നടപടി ബിജെപി നേതാവിനെതിരായ ഒളികാമറ

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിലെ ഉള്‍പ്പോര് രൂക്ഷമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പണം വിതരണം ചെയ്യാനുള്ള ബിജെപി നീക്കം പുറത്തുവിട്ടതിനു പിന്നാലെ ഷിന്‍ഡെ ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ബിജെപി എംപിയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന്‍ കൂടിയായ നീലേഷ് റാണയ്‌ക്കെതിരെയാണ് നടപടി. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കടന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. (Read More

India

‘അഹങ്കാരമായിരുന്നു രാവണന്റെ പതനത്തിന് കാരണം’; ബിജെപിക്കെതിരെ ഒളിയമ്പുമായി ഷിന്‍ഡെ

മുംബൈ: അഹങ്കാരമാണ് ലങ്കാധിപതിയായ രാവണന്റെ പതനത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷിന്‍ഡെ പ്രസ്താവന നടത്തിയത്. ശിവസേന എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പുരാണത്തിലെ രാവണന്റെ അതേ ദുര്‍ഗതിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദഹാനുവില്‍ സംസാരിക്കുകയായിരുന്നു ഏകനാഥ് ഷിന്‍ഡെ. ‘രാവണന്റെ അഹങ്കാരത്തിനെതിരെ ജനം വോട്ട് ചെയ്യണം. സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരെ പോരാടാനാണ് ഞങ്ങള്‍ ഇവിടെ ഒരുമിച്ചിരിക്കുന്നത്,’ ദഹാനു നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് [&Read More