10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Election Commission Kerala

Main story

വി.ഡി സതീശന്‍ മത്സരിച്ച പറവൂര്‍ മണ്ഡലത്തില്‍ ഫലം വൈകിയേക്കുമെന്ന് ആശങ്ക; മേശകളുടെ എണ്ണം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകുമെന്ന് ആശങ്ക. മണ്ഡലത്തിൽ ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിൽ വന്ന കുറവാണ് ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം വോട്ടെണ്ണലിനായി സജ്ജമാക്കുമ്പോൾ, പറവൂരിൽ കേവലം 13 മേശകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ യുസി കോളേജിലെ വോട്ടെണ്ണൽ [&Read More

Kerala

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്; കർശന നിർദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി [&Read More

Kerala

തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം; എസ്‌ഐആർ അന്തിമ പട്ടികയിൽ വൻ വോട്ട് ചോർച്ച-മുന്നണികൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കിയപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയത് രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായപ്പോൾ, തിരുവനന്തപുരം ജില്ലയിലെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ മാത്രം ഒന്നര ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. പ്രത്യേകിച്ചും സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് വൻ തോതിൽ വോട്ട് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം: 47647, [&Read More