21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Elon Musk

India

‘സിജെപിയുടെ തിരംഗ മാർച്ചിന് പിന്നിൽ മസ്‌ക്, ഇത് രാജ്യത്തിനെതിരായ ഗൂഢാലോചന’; ആരോപണവുമായി ബ്രിജ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന ‘ലെഹരാ ദോ തിരംഗ’ പ്രതിഷേധ സമരം അമേരിക്കൻ ശതകോടീശ്വരനും ടെക് വ്യവസായിയുമായ ഇലോൺ മസ്‌കിന്റെ പ്രേരണയാൽ ആസൂത്രണം ചെയ്തതാണെന്ന് ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിങ്. ഈ സമരം രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംസാരിക്കവേ ബ്രിജ് ഭൂഷൺ ആരോപിച്ചു. ഇന്ത്യയെ ബംഗ്ലാദേശുമായും പാകിസ്താനുമായും ഉപമിക്കുകയാണെന്നും സുപ്രീംകോടതിയെ ഭയപ്പെടുത്താനാണ് ഈ മാർച്ച് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച [&Read More

India

സ്റ്റാർലിങ്ക് തർക്കം: ബിജെപിയുടെ പ്രചാരണങ്ങൾക്ക് പിന്നിലെ റിലയൻസ് ബന്ധവും ഫണ്ടിങ്ങും പുറത്തുവിട്ട് മസ്ക്

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിക്കെതിരെ കടുത്ത വിമർശനങ്ങളുമായി പ്രമുഖ വ്യവസായി ഈലോൺ മസ്ക്. ബിജെപിയുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് റിലയൻസ് ഫണ്ട് ചെയ്യുന്ന സ്ഥാപനം സഹായം നൽകിയെന്ന റിപ്പോർട്ടുകളുടെയും, ഭരിക്കുന്ന പാർട്ടിക്ക് റിലയൻസുമായി ബന്ധപ്പെട്ട കമ്പനി വലിയ തുക സംഭാവന നൽകിയെന്ന വാർത്തകളുടെയും സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് മസ്ക് പുതിയ പോസ്റ്റ് ഇട്ടത്. 2022Read More

Lifestyle

ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ എലോൺ മസ്‌ക് ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നത് എന്തുകൊണ്ട്?

ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്ക്, തന്റെ വൻ സമ്പത്തിനിടയിലും ലളിതമായ ജീവിതശൈലി പിന്തുടരുന്നത് വീണ്ടും ശ്രദ്ധ നേടുന്നു. സ്‌പേസ് എക്‌സിന്റെ വിജയകരമായ ഐപിഒയ്ക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയി മാറിയെങ്കിലും, ആഡംബര മാളികകൾക്ക് പകരം ടെക്സസിലെ ഒരു ചെറിയ വാടകവീട്ടിലാണ് മസ്ക് താമസിക്കുന്നത്. ടെക്സസിലെ ബോക ചിക്കയിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് ആസ്ഥാനത്തിന് സമീപമുള്ള പ്രീഫാബ്രിക്കേറ്റഡ് വീടാണ് അദ്ദേഹത്തിന്റെ പ്രധാന വസതി. ഏകദേശം 50,000 ഡോളർ മാത്രം വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ഈ വീട് [&Read More

Science

‘ഇനി 50 വർഷം മാത്രം, വേണ്ടത് ചെയ്തില്ലെങ്കില്‍ എല്ലാം തീരും’; ‘ലോകാവസാന’ മുന്നറിയിപ്പുമായി

കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിസന്ധികളും മൂലം ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് കടുത്ത ഭീഷണിയിലാണെന്നും, അടുത്ത 50 വർഷത്തിനുള്ളിൽ മനുഷ്യരാശി കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഭൂമിയിലെ മനുഷ്യജീവിതം ‘ഗെയിം ഓവർ’ ആകുമെന്നും മുന്നറിയിപ്പ് നൽകി ടെസ്‌ലRead More

Main story

ഇറാനെതിരെയുള്ള മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ മസ്കിന്റെ ഗ്രോക്ക്; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് മിസൈലുകൾ തൊടുത്തുവിടാൻ ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഉപയോഗിച്ചതായി അമേരിക്കൻ സർക്കാർ വെളിപ്പെടുത്തി. ഇലോൺ മസ്‌കിന്റെ എ.ഐ കമ്പനിയായ ‘എക്സ്.എഐ’ യുമായി ബന്ധപ്പെട്ട ഒരു കോടതി കേസിലാണ് യു.എസ് നീതിന്യായ വകുപ്പ് നിർണായകമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ സൈനിക ആവശ്യങ്ങൾക്കായി എ.ഐ സംവിധാനങ്ങൾ പിന്തുണ നൽകുന്നതിനാൽ, ഈ ഡാറ്റാ സെന്ററുകൾ ദേശീയ സുരക്ഷക്ക് അത്യാവശ്യമാണെന്നാണ് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചത്. പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആൻഡ് [&Read More

India

മോദി-ട്രംപ് ഫോണ്‍ കോളില്‍ ഇലോണ്‍ മസ്കും? വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24Read More

World

‘എക്‌സ്’ പാരീസ് ആസ്ഥാനത്ത് റെയ്ഡ്, മസ്‌കിനോട് നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് അധികൃതർ

പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്‌സിന്റെ നിർമ്മിത [&Read More

World

‘വിഡ്ഢി’ എന്ന് വിളിച്ച് റയാനെയർ സിഇഒ; കമ്പനി വാങ്ങി പുറത്താക്കുമെന്ന് മസ്‌ക്, ചരിത്രം

ലണ്ടൻ: ലോകസമ്പന്നൻ ഇലോൺ മസ്‌കും പ്രമുഖ വിമാനക്കമ്പനിയായ റയാനെയറിന്റെ സിഇഒ മൈക്കൽ ഒലിയറിയും തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മസ്‌കിനെ ‘വിഡ്ഢി’ എന്ന് വിളിച്ച സിഇഒ ലിയറിയ്ക്ക് റയാനെയർ കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കുമെന്ന പരിഹാസരൂപേണയുള്ള മറുപടിയുമായാണ് മസ്‌ക് രംഗത്തെത്തിയത്. എക്‌സിലെ സാങ്കേതിക തടസ്സങ്ങളെ പരിഹസിച്ചുകൊണ്ട് റയാനെയർ പങ്കുവെച്ച പോസ്റ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന റേഡിയോ അഭിമുഖത്തിനിടെ വിമാനങ്ങളിൽ മസ്‌കിന്റെ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മസ്‌ക് വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സേവനം [&Read More

World

‘വാർദ്ധക്യം മാറ്റാം, മരണം ഒഴിവാക്കാം’; മനുഷ്യായുസ്സ് നീട്ടാമെന്ന് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: മരണം വെറുമൊരു പ്രോഗ്രാമിങ് പിശകാണെന്ന് ഇലോൺ മസ്‌ക്. മനുഷ്യശരീരം പ്രായമാകുന്നതും മരിക്കുന്നതും മുൻകൂട്ടി നിശ്ചയിച്ച ചില ജൈവ പ്രോഗ്രാമുകൾ മൂലമാണെന്നും, ഇവയിൽ മാറ്റം വരുത്തിയാൽ ആയുസ്സ് അവിശ്വസനീയമാംവിധം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രമുഖ പോഡ്കാസ്റ്റായ ‘മൂൺഷോട്ട്‌സി’ൽ പീറ്റർ ഡയമാൻഡിസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വ ദൗത്യത്തിന് പിന്നാലെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള മസ്‌കിന്റെ നിരീക്ഷണങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വാർദ്ധക്യം എന്നത് അത്ര സങ്കീർണ്ണമായ പ്രതിഭാസമല്ലെന്നും ശരിയായ ജൈവ ഉപകരണങ്ങൾ ഉപയോഗിച്ച് മാറ്റാൻ കഴിയുന്ന ഒന്നാണെന്നുമാണ് [&Read More