27/03/2026
[fontresizer_tawhidurrahmandear_widget]

Tags :Energy Security

Iran

യുദ്ധം കടുക്കുന്നു: ഖത്തർ ഗ്യാസ് ഹബ്ബിന് നേരെ മിസൈലാക്രമണം; വിമാന സർവീസുകൾ റദ്ദാക്കി

ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഖത്തറിന്റെ വടക്കൻ തീരത്തുള്ള പ്രധാന ഊർജ്ജ കേന്ദ്രമായ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ ഗ്യാസ് പ്ലാന്റിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി എസ്മായിൽ ഖത്തീബിനെ വധിച്ചതിന് പകരമായാണ് ഇറാൻ ഈ നീക്കം നടത്തിയത്. ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. [&Read More

India

‘ഇന്ത്യയുടെ നിശബ്‌ദ നയതന്ത്രം; ചർച്ചകൾ ഫലം കാണുന്നു’, ഇറാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജയ്ശങ്കർ 

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തി ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പോസിറ്റീവായ ഫലങ്ങൾ നൽകിത്തുടങ്ങിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിശബ്‌ദ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള [&Read More

India

‘കോവിഡിനെ പോലെ ഇതും നമ്മൾ മറികടക്കും’; എൽപിജി പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ രാജ്യം ഒരുമിച്ച് നേരിട്ടതുപോലെ നിലവിലെ എൽപിജി ക്ഷാമത്തെയും ഇന്ത്യ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന എൻ‌എക്സ്‌ടി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ ഊർജ്ജ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ ഭാരം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്താതിരിക്കാൻ സർക്കാർ വിവിധ തലങ്ങളിൽ ഇടപെടുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ [&Read More

Iran

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം; അമേരിക്കയെ പിന്തിരിപ്പിക്കാൻ ‘സാമ്പത്തിക യുദ്ധ’ തന്ത്രവുമായി

തെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ, ഗൾഫ് മേഖലയെയാകെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഇറാന്റെ പ്രത്യാക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പതോളം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നിർണ്ണായക സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽRead More

Main story

‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും,

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ (Read More

World

നടപടി കടുപ്പിച്ച് യുഎസ്; വെനസ്വേലൻ എണ്ണയുമായി ചൈനയിലേക്ക് തിരിച്ച സൂപ്പർടാങ്കറുകൾ വഴിതിരിച്ചുവിട്ടു

വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി അനിശ്ചിതത്വത്തിലാക്കി യുഎസ്. ചൈനീസ് പതാക വഹിച്ച രണ്ട് സൂപ്പർടാങ്കറുകൾ യാത്ര പാതിവഴിയിൽ നിർത്തി തിരിച്ചുപോയി. വെനസ്വേലൻ അസംസ്‌കൃത എണ്ണയുമായി ചൈനയിലേക്ക് പോകേണ്ടിയിരുന്ന ‘സിങ്‌യെ’, ‘തൗസൻഡ് സണ്ണി’ എന്നീ കപ്പലുകളാണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് വഴിതിരിച്ചുവിട്ടത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് പിടികൂടിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും കടുക്കുന്ന സാമ്പത്തിക ഉപരോധവുമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. വെനസ്വേലയുടെ ഏറ്റവും വലിയ എണ്ണ വിപണിയായ ചൈനയ്ക്ക് കഴിഞ്ഞ മാസം മുതൽ സർക്കാർ [&Read More

World

വീണ്ടും നികുതി കൂട്ടി വിരട്ടാൻ യുഎസ്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500%

വാഷിംഗ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ ഉപരോധ ബില്ലിന് പച്ചക്കൊടി കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ്വഌദിമിര്‍ പുടിന്റെ സൈനിക നീക്കങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ‘ഗ്രഹാംബ്ലൂമെന്റല്‍’ ഉപരോധ ബില്ലിനാണ് ട്രംപ് അംഗീകാരം നല്‍കിയത്. ഈ ബില്‍ നിയമമാകുന്നതോടെ റഷ്യയില്‍ നിന്ന് എണ്ണയോ യുറേനിയമോ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് [&Read More