26/09/2026
[fontresizer_tawhidurrahmandear_widget]

Tags :Excise

Kerala

22 ക്യാമറകളിലും ദൃശ്യങ്ങളില്ല, ഡി.വി.ആറും മാറ്റി; ആന്റോയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി

വയനാട്: വയനാട് വാഴവറ്റയിലെ വീട്ടിൽ വെച്ച് നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിനായി ആന്റോ അഗസ്റ്റിൻ സി.സി.ടി.വി ദൃശ്യങ്ങൾ ബോധപൂർവ്വം നശിപ്പിച്ചതായി എക്സൈസ്. വീടിന് ചുറ്റും സ്ഥാപിച്ചിരുന്ന 22 സി.സി.ടി.വി ക്യാമറകളിലെയും ദൃശ്യങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞ നിലയിലാണ്. തെളിവെടുപ്പിന്റെ ഭാഗമായി ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഡി.വി.ആർ സ്റ്റോറേജ് ഉപകരണം എടുത്തുമാറ്റിയതായി കണ്ടെത്തിയത്. കേസിൽ നിർണ്ണായക തെളിവാകുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 33 [&Read More

Crime

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട് ചട്ടം ലംഘിച്ച്; സമാന്തര ബാർ നടത്താൻ പദ്ധതിയിട്ടെന്ന്

വയനാട്: അനുവദനീയമായതിലും അധികം മദ്യം അനധികൃതമായി സൂക്ഷിച്ച കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് നിർമിച്ചത് ദുരന്തനിവാരണ അതോറിറ്റിയുടെ ചട്ടങ്ങൾ ലംഘിച്ചാണെന്ന് എക്സൈസ്. ഈ വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താനായിരുന്നു ആന്റോയുടെ പദ്ധതിയെന്നും എക്സൈസ് കണ്ടെത്തിയതായി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. വയനാട് വാഴവറ്റയിലെ വീടിന്റെ നിർമാണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എൻ. [&Read More