കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രിയപ്പെട്ട ഓട്ടോക്കാരി; പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്ന ഫാത്തിമ ഫിൻഷ
തേഞ്ഞിപ്പലം: കാറിലും ബൈക്കിലും ബുള്ളറ്റിലുമൊക്കെ വിദ്യാർത്ഥികൾ കോളേജുകളിലേക്ക് എത്തുന്നത് സാധാരണ കാഴ്ചയാണെങ്കിലും, മലപ്പുറം തേഞ്ഞിപ്പലം പാണാമ്പ്ര സ്വദേശിയായ ഫാത്തിമ ഫിൻഷ കോളേജിലെത്തുന്നത് ഓട്ടോറിക്ഷയിലാണ്. കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ രണ്ടാം വർഷ ഇന്റഗ്രേറ്റഡ് എംഎ അറബിക് വിദ്യാർത്ഥിനിയായ ഫിൻഷ, തന്റെ വേറിട്ട യാത്രയിലൂടെ ശ്രദ്ധേയയാവുകയാണ്. സ്വന്തമായി ഓട്ടോ ഓടിച്ച് സഹപാടികളെയും കൂട്ടി ക്യാമ്പസിലേക്ക് വരാനാണ് ഫിൻഷയ്ക്ക് ഏറെ ഇഷ്ടം. ചെറുപ്പം മുതലേ വാഹനങ്ങളോട് താല്പര്യമുള്ള ഫിൻഷ ബൈക്കും കാറുമെല്ലാം ഓടിക്കാറുണ്ട്. വിദേശത്തുള്ള മാമന്റെ ഓട്ടോറിക്ഷ വീട്ടിൽ ഉണ്ടായിരുന്നതോടെയാണ് ഇത് [&Read More