‘വിശപ്പകറ്റിയതിന് നന്ദി’; ജന്തർ മന്തറിലെ സമരക്കാർക്ക് ഡെലിവറി ആപ്പിലൂടെ ഭക്ഷണം അയച്ച് അജ്ഞാതർ
ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് സമരക്കാർക്കുമായി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആഹാരം അയച്ച് പേരു വെളിപ്പെടുത്താത്ത സാധാരണക്കാർ. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ മുഖേനയാണ് അപരിചിതരായ ആളുകൾ ആഹാര സാധനങ്ങൾ അയച്ച് സമരത്തിന് പിന്തുണ അറിയിക്കുന്നത്. ദൂരദേശങ്ങളിൽ കഴിയുന്നവർക്ക് ഈ പ്രക്ഷോഭത്തിന്റെ ഭാഗമാകാനുള്ള വേറിട്ടൊരു മാർഗമായാണ് ജനങ്ങൾ ഈ പ്രവൃത്തിയെ കാണുന്നത്. സമരക്കാർക്ക് കൈമാറൂ എന്ന പ്രത്യേക സന്ദേശത്തോടെയാണ് ഓർഡറുകൾ എത്തുന്നതെന്ന് ഫുഡ് ഡെലിവറിക്കെത്തിയ ജീവനക്കാർ [&Read More