24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Form 7 Misuse

Main story

ഒഡീഷയിൽ വ്യാജ അപേക്ഷ നൽകി നൂറുകണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ ശ്രമം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഭുവനേശ്വർ: ഒഡീഷയിലെ ധാംനഗർ നിയമസഭാ മണ്ഡലത്തിൽ വ്യാജ അപേക്ഷകൾ നൽകി നൂറുകണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ (എഇആർഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. ധാംനഗർ നോട്ടിഫൈഡ് ഏരിയ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ സന്തോഷ് കുമാർ നായക്കിനെതിരെയാണ് നടപടി. വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയുടെ ഭാഗമായുള്ള മൊബൈൽ ആപ്പിലൂടെയാണ് തട്ടിപ്പ് നടന്നത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ വിവരങ്ങളും ഒടിപിയും കൈക്കലാക്കി, അവരുടെ അറിവില്ലാതെ വോട്ടർമാരെ ഒഴിവാക്കാനുള്ള [&Read More

India

ഗുജറാത്തിൽ നൂറുകണക്കിന് മുസ്‌ലിം വോട്ടർമാരെ തിരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നു; പിന്നിൽ ബിജെപി നേതാവ്

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടക്കുന്നതായി പരാതി. ജീവിച്ചിരിപ്പുള്ള മുസ്‌ലിം വോട്ടർമാരെ ‘മരിച്ചവർ’ എന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ബിജെപി കൗൺസിലർ ശ്രമിക്കുന്നതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. സലാബത്പുര പ്രദേശത്തെ ബിജെപി കൗൺസിലറായ വിക്രം പോപത് പാട്ടീലിനെതിരെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകി. വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനോ തിരുത്തലുകൾ വരുത്താനോ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഫോം 7’ ദുരുപയോഗം ചെയ്താണ് ഈ തട്ടിപ്പ് നടക്കുന്നത്. അൻവർനഗർ നിവാസിയായ [&Read More

Kerala

ആലപ്പുഴയില്‍ മുസ്‌ലിം വോട്ട് വെട്ടാന്‍ ബിജെപി ഇടപെടല്‍? സംസ്ഥാന കൗണ്‍സില്‍ അംഗം വ്യാപകമായി

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിച്ചതായി പരാതി. മുസ്ലിം വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താന്‍ നേരിട്ട് ഇടപെട്ടതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലാണു സംഭവം. ചിങ്ങോലി പഞ്ചായത്തിലെ 164, 166 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാരെ ഒഴിവാക്കാനായി ‘ഫോം 7’ ഉപയോഗിച്ചാണ് നീക്കം നടന്നത്. 57 പേരുടെ പട്ടികയാണ് ഒഴിവാക്കാനായി നല്‍കിയത്. ഇവര്‍ സ്ഥലത്തില്ലെന്നും മരണപ്പെട്ടുവെന്നുമാണ് കാരണമായി കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ [&Read More