09/08/2026
[fontresizer_tawhidurrahmandear_widget]

Tags :Freedom Quiz

Kerala

സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: എൽ.പി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിൽ വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദേശപ്രകാരം നടപടിയെടുത്തത്. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ തയ്യാറാക്കിയ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ടൈബ്രേക്കറായി ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി വി.ഡി സവർക്കറാണെന്നാണ് ചോദ്യ പേപ്പറിൽ നൽകിയിരുന്നത്. [&Read More

Kerala

‘ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല, കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ

കോഴിക്കോട്: സ്‌കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ ഇത് കേവലം ഒരു ചോദ്യത്തിന്റെ പ്രശ്നമല്ലെന്നും, കുട്ടികളെ പഠിപ്പിക്കുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണെന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളെ കേരളം ചെറുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. [&Read More