28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Fridge Explosion

India

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ ദുരന്തം; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ബെലഗാവി: കർണാടകയിലെ ബെലഗാവി നഗരമധ്യത്തിലുള്ള ചാവട്ട് ഗല്ലിയിൽ പുലർച്ചെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ശാരദ ഗജാനൻ ധമോനെ (48), പ്രിയ ഗജാനൻ ധമോനെ (27), ഗംഗ ഗജാനൻ ധമോനെ (24), ഭാരതി രാജാറാം ധമോനെ (50) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഗജാനൻ രാജാറാം ധമോനെ, റോഷൻ ഗജാനൻ ധമോനെ എന്നിവർക്കാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ ഇവരുടെ പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു. [&Read More