27/01/2026

Tags :Fuerte Tiuna

World

വെനസ്വേലയില്‍ അമേരിക്കയുടെ മിന്നലാക്രമണം; പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം പിടികൂടി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ വന്‍ സൈനിക നീക്കത്തിന് ഒടുവിലാണ് മദുറോയെ പിടികൂടിയത്. ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കാരക്കാസില്‍ ശക്തമായ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ പലയിടത്തും യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന ശബ്ദം [&Read More

Main story

വെനസ്വേലയില്‍ ആക്രമണം ആരംഭിച്ച് യുഎസ്? കാരക്കാസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദുറോ

കാരക്കാസ്: തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വെനസ്വെലന്‍ നഗരങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാരക്കാസില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. നഗരത്തില്‍ [&Read More