കോന്നി: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ. റാണി ലക്ഷ്മിയെയാണ് (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്ന് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനുമായി അനുവദിച്ച തുകയാണ് ഇവർ തട്ടിയെടുത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും [&Read More