27/01/2026

Tags :Gaza war

Main story

അബൂ ഉബൈദയുടെ പിന്‍ഗാമിയെ അവതരിപ്പിച്ച് അല്‍ഖസ്സാം ബ്രിഗേഡ്‌സ്; മുഖപടമില്ലാത്ത മുന്‍ വക്താവിന്റെ ചിത്രവും

ഗസ്സ സിറ്റി: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് തങ്ങളുടെ പുതിയ ഔദ്യോഗിക വക്താവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ‘അബൂ ഉബൈദ’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ തങ്ങളുടെ മുന്‍ വക്താവിന്റെ ഉള്‍പ്പെടെയുള്ള മരണവിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള വിഡിയോയിലാണ് പുതിയ വക്താവ് പ്രത്യക്ഷപ്പെട്ടത്. അബൂ ഉബൈദയുടെ പേരുവിവരങ്ങളും മുഖപടമില്ലാത്ത ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പുതിയ വക്താവിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ഖസ്സാം ബ്രിഗേഡ്സ് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി [&Read More

World

‘എല്ലാ പരിധിയും ലംഘിക്കുന്നു; ട്രംപിന്റെ സല്‍പ്പേര് കളയാന്‍ അനുവദിക്കില്ല’; ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍

വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് കർശന സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വാരാന്ത്യത്തിൽ ഗസ്സ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ റായിദ് സാദ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഈ നടപടി കഴിഞ്ഞ ഒക്ടോബർ 10Read More

World

‘കുട്ടികളെ കൊന്നൊടുക്കി എങ്ങനെ ഉറങ്ങുന്നു, നെതന്യാഹു!’; ഗസ്സ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധത്തീയായി ഓസ്ട്രേലിയന്‍ ഗായിക

സിഡ്നി: ഓസ്ട്രേലിയന്‍ ഗായിക അയ മേയുടെ പുതിയ പ്രതിഷേധ ഗാനവും, അറബ് ഫിലിം ഫെസ്റ്റിവലില്‍ ‘ഫലസ്തീന്‍ 36’ എന്ന സിനിമ നേടിയ അംഗീകാരവും ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഗസ്സ വംശഹത്യയ്‌ക്കെതിരെ കലയിലൂടെ ശക്തമായ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന രണ്ട് കലാരൂപങ്ങളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് അയ മേ പുറത്തിറക്കിയ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ‘മിസ്റ്റര്‍ ബിബി, കുട്ടികളെ കൊന്നൊടുക്കി താങ്കള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?Read More

World

ഹമാസിന്റെ ‘തൂഫാനുല്‍ അഖ്‌സ’ ആക്രമണത്തിനിടെ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്സ’ ആക്രമണത്തിനിടെ പുതിയ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഇസ്രയേല്‍ ചാരസംഘത്തിന്റെ തലപ്പത്തേക്ക് എത്തുന്ന റോമന്‍ ഗോഫ്മാന്‍ ആണ് യുദ്ധക്കളത്തില്‍നിന്ന് പിന്മാറുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത്. ഇസ്രയേലി മാധ്യമങ്ങള്‍ ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ അദ്ദേഹം ‘ഓടിരക്ഷപ്പെടുന്നതായി’ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അദ്ദേഹം പോരാട്ടത്തിനിടെ പരിക്കേറ്റ് ചികിത്സക്കായി മാറ്റപ്പെടുകയായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഗസ്സ അതിര്‍ത്തിയിലെ സെദറോത്തിനു സമീപമുള്ള ഷാറ [&Read More

World

‘ഇനിയും ജീവിക്കാന്‍ കഴിയില്ല’; ഗസ്സ കൂട്ടക്കുരുതിയില്‍ പങ്കെടുത്ത ഒരു ഇസ്രയേലി സൈനികന്‍ കൂടി

തെല്‍ അവീവ്: ഗസ്സ യുദ്ധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദത്തിനൊടുവില്‍ ഇസ്രയേലി സൈനികന്‍ ജീവനൊടുക്കി. ഗിവതി ബ്രിഗേഡിന്റെ ഭാഗമായ റിസര്‍വ് ഓഫീസരായ തോമസ് എഡ്സ്ഗോസ്‌കസ് ആണ് ആത്മഹത്യ ചെയ്തത്. ഗസ്സയിലെ സൈനിക നടപടികളുടെ ഭാഗമായിരുന്നു 28കാരന്‍. യുദ്ധം ഏല്‍പ്പിച്ച മാനസികാഘാതമാണ്(Read More

Main story

പരിക്കേറ്റ ഗസ്സയിലെ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍

ലണ്ടന്‍: ഗസ്സയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ബ്രിട്ടനിലെത്തിച്ച കുട്ടികളെ വെയില്‍സ് രാജകുമാരന്‍ വില്യം സന്ദര്‍ശിച്ചു. ഇസ്രയേല്‍ കൂട്ടക്കുരുതില്‍ എല്ലാം നഷ്ടമായ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായാണ് വില്യം ആശുപത്രിയിലെത്തിയത്. കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച വില്യം അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. കുട്ടികളുടെ അതിജീവന ശേഷിയും ധീരതയും തന്നെ ഏറെ സ്വാധീനിച്ചെന്ന് രാജകുമാരന്‍ പറഞ്ഞതായി കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു. എന്‍.എച്ച്.എസ് (ദേശീയ ആരോഗ്യ സേവനം) കേന്ദ്രത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്തേക്കാണ് വില്യം അപ്രതീക്ഷിതമായി എത്തിയത്. കുട്ടികളെ പരിചരിക്കുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി [&Read More

World

ഇസ്രയേലിനുള്ള സൈനിക സഹായത്തില്‍ എതിര്‍പ്പറിയിച്ച് ജര്‍മന്‍ ജനതയുടെ ഭൂരിപക്ഷവും; ചരിത്രപരമായ ബാധ്യതയെന്ന നിലപാടിനെയും

ബെര്‍ലിന്‍: ഇസ്രയേലിന് സൈനിക സഹായം നല്‍കുന്ന ജര്‍മന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷവും എതിര്. ‘ഫണ്‍കെ മീഡിയ ഗ്രൂപ്പിന്’ വേണ്ടി ‘സിവായിRead More

World

ട്രംപിന്‍റെ ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ

മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ. സമാധാന ഉടമ്പടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ട്രംപിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ എതിർപ്പ് പ്രകടിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിലെ പ്രധാന ലോകശക്തി എന്ന നിലയിൽ റഷ്യയുടെ സ്ഥാനം ദുർബലപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നു എന്ന ആശങ്കയും ഈ എതിർപ്പിന് പിന്നിലുണ്ട്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസും സൗദി അറേബ്യയും ചേർന്ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഉടൻ അംഗീകരിക്കണമെന്ന് [&Read More

World

‘ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഗസ്സ പുനര്‍നിര്‍മിക്കും’; ദൗത്യം തുര്‍ക്കി ഏറ്റെടുത്തെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഗള്‍ഫ് രാജ്യങ്ങളുമായി കൈക്കോര്‍ത്ത് ഗസ്സ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് തുര്‍ക്കി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. സംഘര്‍ഷം അവസാനിക്കുന്നതോടെ ഗസ്സയെ വീണ്ടും കെട്ടിപ്പടുക്കുന്നതിനും പ്രദേശത്ത് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും ആവശ്യമായ സുപ്രധാനമായ നടപടികള്‍ക്കായി തുര്‍ക്കി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സഹകരണത്തിലൂടെ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഈ ഐക്യത്തിലൂടെ മേഖലയിലെ [&Read More

World

‘എല്ലാവരും ഇപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നു’; ട്രംപിനെ വിളിച്ച് നെതന്യാഹു

തെല്‍ അവീവ്/വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമുള്ള കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ‘ഞാനിപ്പോള്‍ നെതന്യാഹുവുമായി സംസാരിച്ചു. അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, വിശ്വസിക്കാനാവുന്നില്ല എന്നാണ് നെതന്യാഹു എന്നോട് പറഞ്ഞത്,’Read More