പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടിൽ ആളെ വിട്ട് മോഷണം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പൂവാർ തെക്കേത്തെരുവ് താഴത്തുവീട്ടിൽ നൗഷാദിനെയാണ് (42) കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. പൂവാറിലെ ബോട്ട് സർവീസ് പങ്കാളിയായ നൗഷാദ് കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി നൗഫൽ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ 28ന് പൂവാർ ആശുപത്രിക്കു സമീപം ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയം മനസ്സിലാക്കി 37 പവൻ സ്വർണമാണ് സംഘം അപഹരിച്ചത്. ഷാജഹാന്റെ അടുത്ത സുഹൃത്തായ [&Read More
Tags :Gold Theft
വണ്ടൂർ: നാടിനെ നടുക്കിയ അപകടമരണത്തിന്റെ വിലാപം അടങ്ങും മുൻപേ, വീട്ടിൽ മോഷ്ടാവിന്റെ വിളയാട്ടം. തെങ്ങിൽ നിന്ന് വീണു മരിച്ച ശാന്തിനഗർ താഴെപ്പറമ്പൻ അസ്കറിന്റെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. അസ്കറിന്റെ ഭാര്യ സുലൈഖയുടെ സഹോദരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണവളയാണ് മോഷ്ടാവ് കവർന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു അസ്കറിന്റെ ഖബറടക്കം. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നിരുന്ന ബന്ധുക്കൾ രാത്രി ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. ജനലിനോട് ചേർന്ന് കിടന്നിരുന്ന സുലൈഖയുടെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന വള, [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് നിർണായകമായ വിഎസ്എസ്‌സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. ശ്രീകോവിലിലെ പാളികളിൽ നിന്ന് നേരത്തെ കരുതിയതിനേക്കാൾ കൂടുതൽ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണപ്പാളികളിൽ നിന്ന് ലഭിച്ചത് 989 ഗ്രാം സ്വർണമാണെന്നായിരുന്നു മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരുടെ മൊഴി. എന്നാൽ ഇത് തള്ളുന്നതാണ് പുതിയ പരിശോധനാ ഫലം. ദ്വാരപാലക വിഗ്രഹം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ഒരു കിലോയിലധികം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഷ്ടമായ സ്വർണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും [&Read More
ശബരിമല സ്വർണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേയ്ക്ക്; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ട് പരാതികളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഉടൻ ജയിൽ മോചിതനാകും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായ സ്വാഭാവിക ജാമ്യം പ്രതിക്ക് ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് [&Read More
തൃശൂർ: കോടതി നിർദ്ദേശ പ്രകാരം റവന്യൂ വകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി. സംഭവത്തിൽ തൃശൂർ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. 2003ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിന്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കോടതി നിർദ്ദേശത്തെത്തുടർന്ന് ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്നത്. റംലത്തിന്റെ മക്കൾ പ്രായപൂർത്തിയാകുന്നത് വരെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് കോടതി റവന്യൂ വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ, മക്കൾക്ക് പ്രായപൂർത്തിയായ ശേഷം ആഭരണങ്ങൾ തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമാണെന്ന വിവരം പുറത്തറിയുന്നത്. സർക്കാർ സംവിധാനത്തിന്റെ കീഴിൽ [&Read More
കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ അപഹരിച്ച സംഭവം അതീവ ഗൗരവതരമാണെന്ന് കൊല്ലം വിജിലൻസ് കോടതി. ‘വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്’ ഇത്തരം നടപടിയെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിജിലൻസ് ജഡ്ജി ഡോ. സി.എസ്. മോഹിത് കടുത്ത പരാമർശങ്ങൾ നടത്തിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരമാണ് ശബരിമലയെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ [&Read More