മസാജ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയി; വയോധികയുടെ 1.35 ലക്ഷത്തിന്റെ സ്വർണവുമായി മുങ്ങി തെറാപ്പിസ്റ്റ്
താനെ: താനെയിലെ കാസിൽ മിൽ നാക്കയിലുള്ള സുമേർ കാസിൽ കെട്ടിടത്തിൽ താമസിക്കുന്ന 62Read More
താനെ: താനെയിലെ കാസിൽ മിൽ നാക്കയിലുള്ള സുമേർ കാസിൽ കെട്ടിടത്തിൽ താമസിക്കുന്ന 62Read More
തൃശൂർ: കാറളത്ത് പട്ടാപ്പകൽ 79 കാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉടുത്തിരുന്ന സാരിയുടെ തലപ്പുകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. കൊലയ്ക്ക് ശേഷം 16 പവന്റെ സ്വർണ്ണാഭരണങ്ങളുമായാണ് കൊലയാളി കടന്നുകളഞ്ഞത്. കൂടാതെ വീട്ടിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. വിരലടയാളം പതിയാതിരിക്കാൻ കൊലയാളി ഗ്ലൗസ് ധരിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അരുംമ്പിള്ളി സ്വദേശി വിജയന്റെ ഭാര്യ സാവിത്രിയാണ് മരിച്ചത്. മകൻ സുമേഷും ഭാര്യ ഗ്രീഷ്മയും അച്ഛൻ വിജയനെ കൊണ്ട് ആശുപത്രിയിൽ പോയ സമയത്തായിരുന്നു കൊലപാതകം. [&Read More
തിരുവനന്തപുരം: നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വനിതാ യൂട്യൂബറിന്റെ വീട്ടിൽനിന്ന് 118 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ നാലു പേരെ പോലീസ് പിടികൂടി. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 98 പവൻ ആഭരണങ്ങൾ പിടിച്ചെടുത്തതായി എസ്.പി അൻഷുൽ നഗർ അറിയിച്ചു. 24Read More
തലശ്ശേരി: കണ്ണൂർ തയ്യിലിൽ വീടിനുള്ളിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ ഒരു ഭാഗം തിരികെ ലഭിച്ചു. നഷ്ടപ്പെട്ടതിൽ 15 പവനോളം സ്വർണമാണ് വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയിട്ട നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി സ്വർണം കസ്റ്റഡിയിലെടുത്തു. തയ്യിൽ സ്വദേശി പ്രസന്നയുടെ വീടാണ് മോഷണം നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റൊരു ആവശ്യത്തിനായി ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ലോക്കറോ [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇതോടെ ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, [&Read More
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. കോട്ടയ്ക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെ (38) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പരാതിക്കാരിൽ നിന്ന് 12 പവനിലധികം സ്വർണാഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് [&Read More
പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടിൽ ആളെ വിട്ട് മോഷണം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പൂവാർ തെക്കേത്തെരുവ് താഴത്തുവീട്ടിൽ നൗഷാദിനെയാണ് (42) കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. പൂവാറിലെ ബോട്ട് സർവീസ് പങ്കാളിയായ നൗഷാദ് കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി നൗഫൽ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ 28ന് പൂവാർ ആശുപത്രിക്കു സമീപം ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയം മനസ്സിലാക്കി 37 പവൻ സ്വർണമാണ് സംഘം അപഹരിച്ചത്. ഷാജഹാന്റെ അടുത്ത സുഹൃത്തായ [&Read More
വണ്ടൂർ: നാടിനെ നടുക്കിയ അപകടമരണത്തിന്റെ വിലാപം അടങ്ങും മുൻപേ, വീട്ടിൽ മോഷ്ടാവിന്റെ വിളയാട്ടം. തെങ്ങിൽ നിന്ന് വീണു മരിച്ച ശാന്തിനഗർ താഴെപ്പറമ്പൻ അസ്കറിന്റെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. അസ്കറിന്റെ ഭാര്യ സുലൈഖയുടെ സഹോദരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണവളയാണ് മോഷ്ടാവ് കവർന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു അസ്കറിന്റെ ഖബറടക്കം. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നിരുന്ന ബന്ധുക്കൾ രാത്രി ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. ജനലിനോട് ചേർന്ന് കിടന്നിരുന്ന സുലൈഖയുടെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന വള, [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് നിർണായകമായ വിഎസ്എസ്‌സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. ശ്രീകോവിലിലെ പാളികളിൽ നിന്ന് നേരത്തെ കരുതിയതിനേക്കാൾ കൂടുതൽ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണപ്പാളികളിൽ നിന്ന് ലഭിച്ചത് 989 ഗ്രാം സ്വർണമാണെന്നായിരുന്നു മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരുടെ മൊഴി. എന്നാൽ ഇത് തള്ളുന്നതാണ് പുതിയ പരിശോധനാ ഫലം. ദ്വാരപാലക വിഗ്രഹം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ഒരു കിലോയിലധികം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഷ്ടമായ സ്വർണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും [&Read More
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ട് പരാതികളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഉടൻ ജയിൽ മോചിതനാകും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായ സ്വാഭാവിക ജാമ്യം പ്രതിക്ക് ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് [&Read More