21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Grok AI

Main story

ഇറാനെതിരെയുള്ള മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ മസ്കിന്റെ ഗ്രോക്ക്; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് മിസൈലുകൾ തൊടുത്തുവിടാൻ ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഉപയോഗിച്ചതായി അമേരിക്കൻ സർക്കാർ വെളിപ്പെടുത്തി. ഇലോൺ മസ്‌കിന്റെ എ.ഐ കമ്പനിയായ ‘എക്സ്.എഐ’ യുമായി ബന്ധപ്പെട്ട ഒരു കോടതി കേസിലാണ് യു.എസ് നീതിന്യായ വകുപ്പ് നിർണായകമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ സൈനിക ആവശ്യങ്ങൾക്കായി എ.ഐ സംവിധാനങ്ങൾ പിന്തുണ നൽകുന്നതിനാൽ, ഈ ഡാറ്റാ സെന്ററുകൾ ദേശീയ സുരക്ഷക്ക് അത്യാവശ്യമാണെന്നാണ് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചത്. പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആൻഡ് [&Read More

World

പുതിയ വീഡിയോയും പാളി!? നെതന്യാഹുവിന്റെ കോഫി ഷോപ്പ് പോസ്റ്റ് ‘ഡീപ്ഫേക്കെ’ന്ന് ഗ്രോക്ക്; വീണ്ടും

തെൽ അവീവ്: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയും വൻ വിവാദമായിരിക്കുകയാണ്. ജെറുസലേമിലെ ഒരു കഫേയിൽനിന്ന് കോഫി കുടിക്കുന്ന നെതന്യാഹുവിന്റെ വീഡിയോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങളാണു ശക്തമാകുന്നത്. ഇതു ശരിവച്ചുകൊണ്ട്, വീഡിയോ ‘ഡീപ് ഫേക്ക്’ ആണെന്ന് എലോൺ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിയിരിക്കുകയാണ്. നെതന്യാഹു [&Read More

News

‘എക്‌സ്’ പാരീസ് ആസ്ഥാനത്ത് റെയ്ഡ്, മസ്‌കിനോട് നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് അധികൃതർ

പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്‌സിന്റെ നിർമ്മിത [&Read More