27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gulf NRI news

Saudi

വിസാ കുരുക്കഴിഞ്ഞില്ല; കുടുംബത്തെ കാണാനാകാതെ 10 വർഷം മണലാരണ്യത്തിൽ-ഒടുവിൽ ചേതനയറ്റ് ഹരിദാസിന്റെ മടക്കം

റിയാദ്: വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം ഒരു പതിറ്റാണ്ടുകാലം ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ മനമുരുകി കഴിഞ്ഞ മലയാളി പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദനപുരം ‘ശ്രീ ജനാർദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പ്രിയപ്പെട്ടവരെ നേരിൽ കാണാൻ കഴിയാതെ, ഒടുവിൽ ചേതനയറ്റ ശരീരമായാണ് ഈ പ്രവാസി ജന്മനാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരനു കീഴിൽ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. [&Read More

UAE

അബുദാബിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശിയുടെ 3 മക്കളടക്കം 4 പേര്‍ മരിച്ചു

അബുദാബി: യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളും വീട്ടിലെ ജോലിക്കാരിയുമാണ് മരിച്ചത്. ​അബ്ദുൽ ലത്തീഫിന്റെ മക്കളായ ​അഷസ് (14), ​അമ്മാർ (12), ​അയാഷ് (അഞ്ച്),​ ബുഷ്റ(വീട്ടുജോലിക്കാരി, മലപ്പുറം ചമ്രവട്ടം സ്വദേശി) എന്നിവരാണ് മരിച്ചത്. ​അപകടത്തിൽ അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. [&Read More