ദഹനക്കേടും വായ്‌നാറ്റവും പമ്പകടക്കും; അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിച്ചാലുള്ള 10 ഗുണങ്ങൾ അറിയാം
രാത്രി ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക പതിവാക്കുന്ന ശീലമുണ്ടെങ്കിൽ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടി വരില്ല. അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയെന്ന് വിളിക്കപ്പെടുന്നതുമായ ഏലയ്ക്കയാണ് വിഷയത്തിലെ താരം. കേവലം മൗത്ത് ഫ്രഷ്‌നർ മാത്രമായമല്ല ഏലയ്ക്ക പ്രവർത്തിക്കുന്നത്, കൂടാതെ ഈ സുഗന്ധവ്യഞ്ജനം അത്ഭുതകരമായ ഗുണങ്ങളും അടങ്ങിയതാണെന്ന് ആയുർവേദം അടിവരയിടുന്നു. അത്താഴത്തിന് ശേഷം പതിവായി ഏലയ്ക്ക ചവയ്ക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന പ്രധാന 10 ഗുണങ്ങൾ താഴെ പറയുന്നവയാണ്. ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, [&Read More