04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Heartwarming viral video

Kerala

കൈകളില്ലാത്ത വയോധികന് ഭക്ഷണം വാരിക്കൊടുത്ത് കാറ്ററിങ് ചെറുപ്പക്കാരൻ; മനസ്സുനിറച്ച ദൃശ്യം

കല്യാണമണ്ഡപത്തിലെ തിരക്കുകൾക്കിടയിൽ, രണ്ടു കൈകളുമില്ലാത്ത വയോധികന് അരികിൽനിന്ന് സ്നേഹത്തോടെ ഭക്ഷണം നൽകുന്ന കാറ്ററിങ് ബോയിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വിവാഹ ഓഡിറ്റോറിയത്തിലെ തിരക്കുകൾക്കിടയിലാണ് വിശപ്പടക്കാൻ പാടുപെടുന്ന വയോധികനെ കാറ്ററിങ് ജീവനക്കാരനായ യുവാവ് ശ്രദ്ധിക്കുന്നത്. സ്വന്തം ജോലിയുടെ തിരക്കുകളെല്ലാം മാറ്റിവെച്ച്, വയോധികന്റെ അരികിലെത്തിയ യുവാവ് ക്ഷമയോടെ ഓരോ സ്പൂൺ ഭക്ഷണവും അദ്ദേഹത്തിന് എടുത്തുനൽകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് വലിയ തോതിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. “മനുഷ്യത്വം എന്ന് പറഞ്ഞാൽ ഇതാണ്”, “നന്മയുള്ള മനസ്സുകൾ ഇന്നും നമുക്കിടയിലുണ്ട്” [&Read More